Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Democracy Is Being

Alappuzha

ദേ​ശീ​യരാ​ഷ്‌ട്രീയ​ത്തി​ല്‍ ജ​നാ​ധി​പ​ത്യം കൊ​ല​ചെ​യ്യ​പ്പെ​ടു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ല്‍

ആ​ല​പ്പു​ഴ: ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ല്‍ ജ​നാ​ധി​പ​ത്യം കൊ​ല​ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സി​നെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

ആ​ല​പ്പു​ഴ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍നി​ന്ന് വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കു ന​ല്‍​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്നു. ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു.
മോ​ദി​യു​ടെ ഫാ​സി​സ്റ്റ് ശ്ര​മ​ങ്ങ​ളെ തോ​ല്‍​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നു മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മ​ന്ത്രി എം. ​ലി​ജു, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​എ​ല്‍​എ​മാ​രാ​യ എ.​ഡി. തോ​മ​സ്, ജി. ​സു​ധാ​ക​ര​ന്‍, റെ​ജി ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍​ക്ക് സ്വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ഗാ​ന്ധി പ്ര​തി​മ ന​ല്‍​കി.

 

Latest News

Corehub Up